എഐഎസ്എഫ് ജില്ലാ സമ്മേളനം
1542834
Wednesday, April 16, 2025 1:27 AM IST
തൃശൂർ: പിഎം ശ്രീ പദ്ധതിയിൽ കേരളം ഭാഗമായാൽ ഒരു ബ്ലോക്കിലെ രണ്ടു സ്കൂളുകൾവീതം കേന്ദ്രനിയന്ത്രണത്തിലാവുന്ന സ്ഥിതിവിശേഷമുണ്ടാകുമെന്നും കേന്ദ്രപാഠ്യപദ്ധതി പൊതുവിദ്യാഭ്യാസത്തെ രണ്ടുതട്ടിലാക്കുമെന്നും എഐഎസ്എഫ് ജില്ലാ സമ്മേളനം വിലയിരുത്തി.
മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, അസി. സെക്രട്ടറിമാരായ പി. ബാലചന്ദ്രൻ, അഡ്വ. ടി.ആർ. രമേഷ്കുമാർ, ടി. പ്രദീപ് കുമാർ, കെ.എസ്. ജയ, എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി, പ്രസിഡന്റ് ബിനോയ് ഷബീർ, പി. കബീർ, ആർ.എസ്. രാഹുൽരാജ്, കെ.എ. അഖിലേഷ്, അർജുൻ മുരളീധരൻ എന്നിവർ പ്രസംഗിച്ചു.