പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീലചിത്രങ്ങള്‍ അയച്ചു: യുവാവ് അറസ്റ്റില്‍
1542848
Wednesday, April 16, 2025 1:27 AM IST
ഇരിങ്ങാലക്കുട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീലചിത്രങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍.
കോണത്തുകുന്ന് ചിലങ്ക സ്വദേശി തരുപീടികയില്‍ ഷാനവാസി(43)നെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. സമാന പ്രായക്കാരിയായ പെണ്‍കുട്ടിയെന്ന് തെറ്റിദ്ധരിപ്പിച്ച് വാട്സ്ആപ്പ് വഴി പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ചശേഷം അശ്ലീലചിത്രങ്ങളയച്ചു നല്‍കുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇരിങ്ങാലക്കുട സിഐ എം.എസ്. ഷാജന്, എസ്ഐ ക്ലീറ്റസ്, എഎസ്ഐ മാരായ മെഹറുന്നിസ, ഉമേഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.