തേജസ് അങ്കണവാടി കെട്ടിടം നിര്‍മാണോദ്ഘാടനം നടത്തി
1543192
Thursday, April 17, 2025 1:40 AM IST
കാറളം: കാറളം പഞ്ചായത്തില്‍ തേജസ് അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. ഇരിങ്ങാലക്കുട എംഎല്‍എയും സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ. ആര്. ബിന്ദുവിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ അങ്കണവാടി കെട്ടിടം നിര്‍മിക്കുന്നത്.
പുതിയ അങ്കണവാടി കെട്ടിടത്തില്‍ സൗകര്യങ്ങളോട് കൂടിയ ഹാള്‍, കിച്ചണ്‍, ശിശു സൗഹൃദ ടോയ്ലറ്റ്, റാമ്പ് സൗകര്യം എന്നിവ സജ്ജമാക്കും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പറും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണുമായ അമ്പിളി റെനില്‍ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ലളിത ബാലന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് കെ.എസ്. രമേഷ്, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനില്‍ മാലാന്ത്ര തുടങ്ങിയവര്‍ മുഖ്യാതിഥികളായി. ബ്ലോക്ക് സെക്രട്ടറി നിഖില്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഐശ്വര്യമോള്‍ ഫ്രാന്‍സിസ് എന്നിവര്‍ പങ്കെടുത്തു.