ലോറി അപകടം വീണ്ടും; ഡ്രൈവർക്കു പരിക്ക്
1543186
Thursday, April 17, 2025 1:40 AM IST
ചാവക്കാട്: മരത്തടി കഷണങ്ങൾ കയറ്റി വന്ന ലോറി മറിഞ്ഞു ഡ്രൈവർക്ക് പരിക്ക്. കണ്ണൂർ സ്വദേശി മോഹനന് (67)നിസാര പരിക്കേറ്റു. ഇന്നലെപുലർച്ചെ രണ്ടുമണിയോടെ മണത്തല പള്ളിക്ക് മുൻവശമാണ് അപകടം.
കണ്ണൂരിൽ നിന്നും മരകഷണങ്ങൾ കയറ്റി പെരുമ്പാവൂരിലേക്ക് പോകുകയായിരുന്നു. അമിതമായി ലോഡ് കയറ്റി വന്ന ലോറി റോഡിന്റെ വശത്തെ കയറ്റിറക്കത്തിൽ ചാടിയതാണ് മറിയാൻ കാരണമായത്. കുറെ സമയം ഗതാഗതം തടസപ്പെട്ടു.
രണ്ടാഴ്ചക്കിടയിൽ ദേശീയപാത മണത്തല മേഖലയിൽ ലോറി മറിയുന്നത് മൂന്നാം തവണയാണ് . ഇക്കഴിഞ്ഞ നാലാം തിയതി ഇരുമ്പു പൈപ്പുകൾ കയറ്റി വന്ന ലോറി മറിഞ്ഞിരുന്നു.
ദേശീയപാത 66 ന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ റോഡിൽ പലസ്ഥലങ്ങളിലും അപകടം പതിയിരിക്കുകയാണ്.
റോഡിന്റെ അപാകതയും വാഹനത്തിലെ അമിത ഭാരവുമാണ് അപകടത്തിന് കാരണമാകുന്നത്. പോലീസ് പരിശോധനകൾ നടത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്.