അംഗത്വ സമാശ്വാസനിധി സഹായവിതരണവും മെഡിക്കൽ ക്യാമ്പും
1543478
Friday, April 18, 2025 12:34 AM IST
ശ്രീനാരായണപുരം: പൂവത്തുംകടവ് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ അംഗത്വ സമാശ്വാസനിധി സഹായവിതരണവും സൗജന്യ മെഡിക്കൽക്യാമ്പും സംഘടിപ്പിച്ചു. സഹകരണസംഘങ്ങളിൽ അംഗങ്ങളായിട്ടുള്ള മാരകരോഗം പിടിപെട്ടവർക്ക് സംസ്ഥാന സർക്കാർ നൽകുന്ന സമാശ്വാസനിധി 17 അംഗങ്ങൾക്ക് വിതരണംചെയ്തു.
ഇ.ടി. ടൈസൺ എംഎൽഎ വിതരണ ഉദ്ഘാടനം നിർവഹിച്ചു. തുടർന്നുനടന്ന സൗജന്യ മെഡിക്കൽക്യാമ്പിൽ ഡോ. ജുബിൽ ദേവ് ക്ലാസെടുത്തു. ബാങ്ക് പ്രസിഡന്റ് ഇ.വി. സുരേന്ദ്രൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എം.കെ. ചന്ദ്രൻ, മാനേജിംഗ് ഡയറക്ടർ ടി.ബി. ശ്രീജ തുടങ്ങിയവർ പ്രസംഗിച്ചു.