ലഹരിക്കെതിരേ പുസ്തകവിതരണം
1542842
Wednesday, April 16, 2025 1:27 AM IST
മണ്ണുത്തി: ലഹരിക്കെതിരേ പുസ്തകവിതരണവുമായി തൃശൂർ ദേവമാത സ്കൂളിലെ അധ്യാപകനായ എ.ഡി. ഷാജു. വായനയിലൂടെ ലഹരി ജീവിതം എന്ന മുദ്രവാക്യവുമായി ലഹരി ജീവിതം എന്ന പുസ്തകം എഴുതി സൗജന്യമായാണ് 500 പേർക്കു നല്കിയത്.
ദേവമാത സ്കൂൾ, നെല്ലിക്കുന്ന് പള്ളി, സെന്റ് സെബാസ്റ്റ്യൻ സ്കൂൾ, മണ്ണുത്തി സെന്റർ, അതിരൂപത പാസ്റ്ററൽ സെന്റർ, സീനിയർ സംഗമം എന്നിവിടങ്ങളിലെ വിവിധ കൂട്ടായ്മകളിലും ഫോർമേഷൻ ക്യാമ്പുകളിലുമാണു പുസ്തകങ്ങൾ നൽകിയത്.
തൃശൂരിൽ പുസ്തകവിതരണം അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കരയും നെല്ലിക്കുന്നിൽ കൗൺസിലർ മേഴ്സി അജിയും ഉദ്ഘാടനം ചെയ്തു. ലോക പുസ്തകദിനത്തിന്റെ ഭാഗമായി 22നും 23നും സാഹിത്യ അക്കാദമിയിലും ലഹരിമുക്ത പുസ്തകവിതരണം നടത്തും.