കത്തീഡ്രല്‍ ഇടവകയില്‍ ലഹരിക്കെതിരേ സിഗ്നേച്ചര്‍ കാമ്പയിനു തുടക്കമായി
1543195
Thursday, April 17, 2025 1:40 AM IST
ഇരിങ്ങാലക്കുട: ലഹരിയുടെ പ്രചാരകര്‍ ഒരു സമൂഹത്തെയാണ് കൊന്നെടുക്കുന്നതെന്നു ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. സെന്റ്് തോമസ് കത്തീഡ്രല്‍ ഇടവകയിലെ യുവജന സംഘടനകളായ കെസിവൈഎം, സിഎല്‍സി, ജീസസ് യൂത്ത് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ലഹരിക്കെതിരേയുള്ള സിഗ്നേച്ചര്‍ കാമ്പയില്‍ ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്.
ജീവിതം അമൂല്യമാണ്, അതു തല്ലിക്കെടുത്തരുത്. മയക്കുമരുന്നില്‍ മരുന്നില്ല മരണമാണെന്ന യാഥാര്‍ഥ്യം ഏവരും തിരിച്ചറിയണം. സര്‍ക്കാരിന്റെ യും സന്നദ്ധസംഘടനകളുടെയും പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന് നിശ്ചയദാര്‍ഢ്യത്തോടും ആത്മവിശ്വാസത്തോടുംകൂടെ ലഹരിക്കെതിരേയുള്ള പേരാട്ടം ശക്തമാക്കണം. അതിലൂടെ സുന്ദരമായ ഒരു ഭാവിതലമുറയെ വാര്‍ത്തെടുക്കുവാന്‍ സാധിക്കണമന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. ഓസ്റ്റിന്‍ പാറയ്ക്കല്‍, ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, ഫാ. ആന്റണി നമ്പളം, കെസിവൈഎം പ്രസിഡന്റ്് ഗോഡ്സണ്‍ റോയ്, സിഎല്‍സി പ്രസിഡന്റ്് അജയ് ബിജു, ജീസസ് യൂത്ത് കോ- ഓര്‍ഡിനേറ്റര്‍ ബെന്‍സണ്‍ തോമസ്, ട്രസ്റ്റി സി.എം. പോള്‍, കുടുംബസമ്മേളന കേന്ദ്രസമിതി പ്രസിഡന്റ്് ജോമി ചേറ്റുപുഴക്കാരന്‍, കെസിവൈഎം ആനിമേറ്റര്‍ ജോസ് മാമ്പിള്ളി എന്നിവര്‍ നേതൃത്വം നല്കി.