യുവാവ് കുഴഞ്ഞുവീണ് മരിച്ചു
1543409
Thursday, April 17, 2025 10:25 PM IST
എരുമപ്പെട്ടി: യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. കടങ്ങോട് മില്ല് കുഴിപ്പത്ത് നഗറിൽ വലിയ പുരയ്ക്കൽ സനിൽകുമാർ(40) ആണ് മരിച്ചത്.
പെരുമ്പിലാവ് അൻസാർ ആശുപത്രിയ്ക്കു സമീപം സ്കൂളിനു മുന്നിൽ വച്ച് ഇന്നലെ വൈകീട്ട് 5.30 ഓടെയാണ് സനിൽകുമാർ കുഴഞ്ഞുവീണത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സനിൽകുമാറിന് ദേഹാസ്വാസ്ഥ്യമുണ്ടാകുകയും വീഴുകയുമായിരുന്നു.
ഉടനെ നാട്ടുകാർ അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സുദയ. മക്കൾ: അശ്വിൻ, അവന്തിക.