ലഹരിവിരുദ്ധ പരിപാടികള്‍ സംഘടിപ്പിച്ചു
1543475
Friday, April 18, 2025 12:34 AM IST
ലഹരിവിരുദ്ധ
കാമ്പയിന്
കൊടുങ്ങല്ലൂർ: അനാഥ,വിധവ സംരക്ഷണസംവിധാനമായ ദി ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ് കൊടുങ്ങല്ലൂർ ചാപ്റ്ററിന്റെ 41-ാമത് കുടുംബസംഗമവും ലഹരിവിരുദ്ധ കാമ്പയിനും സിഐ ബി.കെ. അരുൺ ഉദ്ഘാടനംചെയ്തു. ട്രസ്റ്റ് ചെയർമാൻ സലിം തോട്ടുങ്ങൽ അധ്യക്ഷത വഹിച്ചു.
ജിസിസി കാതിയാളം റിലീഫ്കമ്മിറ്റി ട്രഷറർ സലിം പറക്കോട്ട് മുഖ്യാതിഥിയായി . ഓൺലൈൻ ഖുർആൻ പഠനപദ്ധതിയുടെ ആദ്യഘട്ടം പരീക്ഷയിൽ മുഴുവൻ മാർക്കുംനേടിയ മാതാക്കൾക്കുള്ള സമ്മാനദാനം സംസ്ഥാന ചെയർമാൻ സഫറതി ഇസ്മായിൽ വിതരണം ചെയ്തു. തൃശൂർ ഡയറ്റ് ലക്ചറർ മുഹമ്മദ്റാഫി മുഖ്യപ്രഭാഷണംനടത്തി. ലഹരിവിമുക്ത പ്രതിജ്ഞക്ക് ട്രസ്റ്റ് സെക്രട്ടറി താജുദ്ദീൻ സ്വലാഹി നേതൃത്വംനൽകി. ക്യാമ്പ് ഡയറക്ടർ ഇ.ഐ. മുജീബ് വിശദീകരണംനടത്തി. റഹീ പുതിയവീട്ടിൽ, അബ്ദുൽ സത്താർ കാതിയാളം, സിദ്ദീഖ് മാങ്കേരി, ഷക്കീല സഫറലി, റസിയാ ഗഫൂർ, മീന സലീം എന്നിവർ പങ്കെടുത്തു.
ലഹരിക്കെതിരേ
കർമപദ്ധതിയുമായി
ഐഎംഎ
കൊടുങ്ങല്ലൂർ: വഴിതെറ്റുന്ന യുവതലമുറയ്ക്ക് വഴികാട്ടാനായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ കർമപദ്ധതി. ഐഎംഎയുടെ നേതൃത്വത്തിൽ പന്ത്രണ്ടോളം സംഘടനകളാണ് ലഹരിക്കെതിരേയുള്ള യുദ്ധത്തിൽ കൈകോർക്കുന്നത്. ലഹരിക്കെതിരേ ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനമാണ് ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വീടുകൾ, വിദ്യാലയങ്ങൾ എന്നിങ്ങനെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും പ്രതിരോധപ്രവർത്തനങ്ങളുമായി എത്തുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം.
സന്നദ്ധപ്രവർത്തനത്തിന് തുടക്കംകുറിച്ചുകൊണ്ട് നാളെ നാലിന് കൊടുങ്ങല്ലൂരിൽ റാലിയും സമ്മേളനവും നടക്കും. കുഞ്ഞുകുട്ടൻതമ്പുരാൻ ചത്വരത്തിൽ നടക്കുന്ന സമ്മേളനം ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ ഉദ്ഘാടനംചെയ്യും.
ലഹരിവിരുദ്ധ
പരിപാടികളുമായി
എന്‍എസ്എസും
ഇരിങ്ങാലക്കുട: എന്‍എസ്എസ് കരയോഗങ്ങളിലെ ലഹരിവിരുദ്ധ പരിപാടികളുടെ മുകുന്ദപുരം താലൂക്കുതല ഉദ്ഘാടനം പ്രതിനിധിസഭാംഗവും താലൂക്ക് യൂണിയന് ഭരണസമിതി അംഗവുമായ ആര്. ബാലകൃഷ്ണന് ഉദ്ഘാടനംചെയ്തു. എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരും കൗണ്‍സിലിംഗ് വിദഗ്ധരും ഡോക്ടര്‍മാരും സൈക്കോളജിസ്റ്റുകളുമുള്പ്പടെയുള്ളവര് വിവിധ കരയോഗങ്ങളില്‍ നേതൃത്വംനല്കി. താലൂക്ക് യൂണിയന് സെക്രട്ടറി എസ്. കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണംനടത്തി. കരയോഗം പ്രസിഡന്റ് സതീഷ് പുളിയത്ത് അധ്യക്ഷതവഹിച്ചു. സെക്രട്ടറി എ. ഉമാദേവി സ്വാഗതവും വനിതാസമാജം പ്രസിഡന്റ് എം.കെ. തിലോത്തമ നന്ദിയും പറഞ്ഞു.