തൃശൂർ അതിരൂപത കെസിവൈഎം മാർച്ചും ധർണയും നടത്തി
1541630
Friday, April 11, 2025 1:38 AM IST
തൃശൂർ: ജബൽപുരിൽ അടക്കം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവസമൂഹം നേരിടുന്ന അതിക്രമങ്ങൾക്കെതിരേ അതിരൂപത കെസിവൈഎം സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണയും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ ഉദ്ഘാടനം ചെയ്തു. മതേതര ഇന്ത്യയിൽ ന്യൂനപക്ഷത്തിനുമേലുള്ള കടന്നുകയറ്റമാണ് നടക്കുന്നതെന്നു ജോഷി വടക്കൻ പറഞ്ഞു.
ഹെഡ് പോസ്റ്റ് ഓഫീസിനു മുൻവശത്തു നടന്ന പ്രതിഷേധധർണയിൽ കെസിവൈഎം അതിരൂപത പ്രസിഡന്റ് ജിഷാദ് ജോസ് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ജിയോ ചെരടായി, അസിസ്റ്റന്റ് ഡയറക്ടർ ഫാ. അനു ചാലിൽ, ജനറൽ സെക്രട്ടറി മേജോ മോസസ്, ഇരിങ്ങാലക്കുട രൂപത സംസ്ഥാന സിൻഡിക്കറ്റ് അംഗം നിഖിൽ ലിയോൺസ്, തൃശൂർ അതിരൂപത വൈസ് പ്രസിഡന്റ് സ്നേഹ ബെന്നി, മുൻ അതിരൂപത സെക്രട്ടറി അലോഷ്യസ് കുറ്റിക്കാട്ട് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായ മിഥുൻ ബാബു, ഡാനിയേൽ ജോസഫ്, ഷാരോൺ സൈമൺ, ജുവിൻ ജോസ്, ഡയാന ഡേവിസ്, മരിയ വിൻസെന്റ്, അനസ് ആന്റോ, ഫ്രാകിൻ ഫ്രാൻസിസ് തുടങ്ങിയവർ നേതൃത്വം നൽകി. കണ്ണംകുളങ്ങര ക്രിസ്തുരാജ പള്ളിയിൽനിന്നാണ് പ്രതിഷേധമാർച്ച് ആരംഭിച്ചത്.