വടക്കാഞ്ചേരിയിൽനിന്നു ഇ-മാലിന്യം കൈമാറി
1541629
Friday, April 11, 2025 1:38 AM IST
വടക്കാഞ്ചേരി: സംസ്ഥാനത്തെ ഇലക്ട്രോണിക്സ് ആന്‍ഡ് ഇലക്ട്രിക്കൽ മാലിന്യ ശേഖരണത്തിന്റെ പൈലറ്റ് പദ്ധതിയുടെ ഭാഗമായി ഹരിതകർമസേനവഴി ശേഖരിച്ച ഇ മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറി.
കുമ്പളങ്ങാട് മാലിന്യസംസ്കരണ പ്ലാന്റിൽ ഇ-മാലിന്യങ്ങൾ ശേഖരിച്ച വാഹനത്തിന് നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ ഫ്ലാഗ്ഓഫ് നിർവഹിച്ചു. 2.1 ടൺ ഇ-മാലിന്യമാണ് കൈമാറിയത്.
ചടങ്ങിൽ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സിനിൽ, സിദ്ദിഖുൾ അക്ബർ, ശുചിത്വ മിഷൻ യംഗ് പ്രഫഷണൽ അഞ്ജലി കെ.ഉല്ലാസ്, നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥൻ ലിയോ വർഗീസ് എന്നിവരും പങ്കെടുത്തു.