100 അമ്മമാർക്കു പെൻഷനും കിറ്റും നൽകി
1541628
Friday, April 11, 2025 1:38 AM IST
ഗുരുവായൂർ: ജീവകാരുണ്യ സംഘടനയായ കരുണ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 100 അമ്മമാർക്ക് പെൻഷനും പലവ്യഞ്ജന കിറ്റും കൈനീട്ടവുംനൽകി വിഷു - ഈസ്റ്റർ സംഗമംനടത്തി.
ഗുരുവായൂർ എസിപി ടി.എസ്. ഷിനോജ് ഉദ്ഘാടനം ചെയ്തു. കരുണ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി. സുരേഷ് അധ്യക്ഷനായി.
എസ്എൻഡിപി താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.എസ്. പ്രേമാനന്ദൻ മുഖ്യാതിഥിയായി. മലബാർ ദേവസ്വംബോർഡ് മലപ്പുറം ഡിവിഷൻ അംഗം ആർ. ജയകുമാറിനെ ചടങ്ങിൽ ആദരിച്ചു. സതീശ് വാര്യർ, ഫാരിദ ഹംസ, ശ്രീനിവാസൻ ചുള്ളിപറമ്പിൽ, കുമാർ എസ്.സോമശേഖരൻപിള്ള എന്നിവർ പ്രസംഗിച്ചു.