കോർപറേഷൻ അനാസ്ഥയെന്നു ജോൺ ഡാനിയൽ
1541627
Friday, April 11, 2025 1:38 AM IST
തൃശൂർ: വിവിധ പ്രദേശങ്ങളിൽ ഒരാഴ്ചയായി കുടിവെള്ളവിതരണം നിലച്ചിട്ടും നടപടി സ്വീകരിക്കാതെ കോർപറേഷൻ അനാസ്ഥ കാണിക്കുകയാണെന്നു കൗൺസിലർ ജോൺ ഡാനിയൽ.
നേരത്തേ കുടിവെള്ളം സുലഭമായിരുന്ന പഴയ മുൻസിപ്പൽ പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്. കുടിവെള്ളവിതരണം ഒരാഴ്ചയായി തടസപ്പെട്ടിട്ടും ബദൽസംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ കോർപറേഷൻ പരാജയപ്പെട്ടു.
മേയറുടെ നിലപാട് കടുത്ത മനുഷ്യാവകാശലംഘനമാണ്. അമൃത് പദ്ധതിയിൽ കോടികൾ ചെലവഴിച്ചിട്ടും നഗരത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായിട്ടില്ല. എല്ലാ പ്രശ്നങ്ങളും തീരുമെന്നുപറഞ്ഞാണു പീച്ചിയിൽ 20 എംഎൽഡി പ്ലാന്റ് സ്ഥാപിച്ചത്. ഫ്ലോട്ടിംഗ് സംവിധാനവും ഏർപ്പെടുത്തി. എന്നാൽ ഇതിന്റെയൊന്നും ഗുണം ജനത്തിനു കിട്ടിയില്ല.
കുടിവെള്ളത്തിനുവേണ്ടി ചെലവഴിച്ച പണം സംബന്ധിച്ച് കോർപറേഷൻ ധവളപത്രം ഇറക്കി ജനങ്ങളെ സത്യാവസ്ഥ ബോധ്യപ്പെടുത്തണമെന്നും ജോൺ ഡാനിയൽ ആവശ്യപ്പെട്ടു.