റോഡിൽവീണ് പരിക്കേറ്റ വയോധികൻ മരിച്ചു
1541532
Thursday, April 10, 2025 10:47 PM IST
ചേർപ്പ്: വഴിയാത്രക്കാരൻ ചൂടിപോയിരുന്ന കുട ഓട്ടോയുടെ അരികിൽ തട്ടി റോഡിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പാറക്കോവിൽ മഹാത്മ റോഡിൽ തെക്കിനിയേടത്ത് പരേതനായ കുട്ടൻ മകൻ മാധവൻ(80) ആണ് മരിച്ചത്.
ആദ്യകാല തബലിസ്റ്റായിരുന്നു. മാർച്ച് 18ന് ചേർപ്പ് ചന്ത പരിസരത്ത് വച്ചായിരുന്നു സംഭവം. തുടർന്ന് തൃശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാധവൻ ഇന്നലെ മരിച്ചു.
സംസ്ക്കാരം ഇന്ന് രാവിലെ 11ന് വടൂക്കര എസ്എൻഡിപി ശ്മശാനത്തിൽ. ഭാര്യ: ദാക്ഷായിനി. മക്കൾ: പ്രഭോഷ്, പ്രീതി, പ്രമോദ്, പ്രഷീദ്. മരുമക്കൾ: നിഷ, രമേഷ്.