യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി
1541531
Thursday, April 10, 2025 10:47 PM IST
വടക്കാഞ്ചേരി: യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മംഗലം സ്വദേശി മഠത്തിൽപറമ്പിൽ വീട്ടിൽ നാരായണന്റെ മകൻ പ്രദീപ്(38) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ശേഷം മംഗലത്തെ തറവാട്ട് വീട്ടിലാണ് മൃതദേഹം കണ്ടത്. സെക്യൂരിറ്റി ജീവനക്കാരനായ പ്രദീപ് കുറച്ചുകാലമായി ഭാര്യയോടും കുട്ടികളോടുമൊപ്പം പോട്ടൂരിലെ ഭാര്യവീട്ടിലായിരുന്നു താമസം. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തിമേൽ നടപടികൾ സ്വീകരിച്ചു. സംസ്കാരം ഇന്ന്.