ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽഎച്ച്ഐവി പരിശോധനയ്ക്ക് പുതുക്കിയ സംവിധാനം
1541335
Thursday, April 10, 2025 1:48 AM IST
മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എച്ച്ഐവി പരിശോധനയ്ക്കുള്ള പുതുക്കിയ സംവിധാനങ്ങൾ ആരംഭിച്ചു. കൗണ്‍സലിംഗും പരിശോധനയും നടത്തുന്ന ഐസിടിസി ജ്യോതിസ് സേവനമാണു സെൻട്രൽ ലാബ് പരിസരത്തുനിന്ന് പീഡിയാട്രിക് സർജറി ഒപിക്കു സമീപമുള്ള 243-ാം നന്പർ മുറിയിലേക്കു മാറ്റിയത്. പ്രതിദിനം നൂറിലധികം രോഗികൾക്കാണ് ഐസിടിസി സേവനം നൽകുന്നത്. കഴിഞ്ഞവർഷം 24,000 പരിശോധന നടത്തി. ഗർഭിണികൾക്കുള്ള എച്ച്ഐവി പരിശോധന, നവജാതശിശുക്കളിലെ രോഗനിർണയം, ശസ്ത്രക്രിയയ്ക്കുമുന്പുള്ള പരിശോധന എന്നിവയും ഇതിൽ ഉൾപ്പെടും.
എൻഎബിഎൽ അംഗീകാരത്തോടെയുള്ള ഐസിടിസിയിൽ നാലു കൗണ്‍സിലർമാരുടെയും രണ്ടു ലാബ് ടെക്നീഷൻമാരുടെയും സേവനം രാവിലെ ഒന്പതുമുതൽ വൈകീട്ടു നാലുവരെ സൗജന്യമാണ്. ലൈംഗികരോഗങ്ങളെക്കുറിച്ചുള്ള സംശയങ്ങൾക്കു വിദഗ്ധർ ഉപദേശങ്ങൾ നൽകും.
ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എൻ. അശോകൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. കെ.ബി. സനൽകുമാർ, ആശുപത്രി സൂപ്രണ്ട് ഇൻ-ചാർജ് ഡോ. കെ.എം. രാധിക, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പി.വി. സന്തോഷ്, ആർഎംഒ ഡോ. ടി.ജി. ഷിബി തുടങ്ങിയവർ പങ്കെടുത്തു.
, മൈക്രോബയോളജി മേധാവി ഡോ. കെ. പുഷ്പ, ഐസിടിസി മെഡിക്കൽ ഓഫീസർ ഡോ. ടി.ആർ. അനിത എന്നിവർ പങ്കെടുത്തു.
ഐസിടിസി ജ്യോതിസ് ലാബ് കൗണ്‍സിലർമാരായ ബെൻസൻ ടി. ബെന്നി, എ.ജെ. പ്രിൻസി, വി.വി. വിന്ധ്യമോൾ, കെ.ആർ. ഗീതു, ടെക്നീഷ്യൻമാരായ സിജി, ഇ.കെ. സാലിത എന്നിവർ നേതൃത്വം നൽകി.