മാലിന്യസംസ്കരണരംഗത്തു മികച്ച പ്രവർത്തനം; തൃശൂരിനു മൂന്നാംസ്ഥാനം
1541334
Thursday, April 10, 2025 1:48 AM IST
തൃശൂർ: തദ്ദേശസ്വയംഭരണവകുപ്പ് തിരുവനന്തപുരത്തു സംഘടിപ്പിച്ച ദേശീയ ക്ലീൻ കേരള കോണ്‍ക്ലേവ് വൃത്തി 2025 ൽ മാലിന്യസംസ്കരണരംഗത്തു മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച ജില്ലകൾക്കുള്ള പുരസ്കാരം വിതരണം ചെയ്തു. തൃശൂർ ജില്ലയ്ക്കു മൂന്നാംസ്ഥാനം ലഭിച്ചു.
മന്ത്രി എം.ബി. രാജേഷിൽനിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ ചേർന്നു പുരസ്കാരം ഏറ്റുവാങ്ങി.
കണ്ണൂർ, കോഴിക്കോട് ജില്ലകൾ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടി.