പുലിയെ മയക്കുവെടിവച്ച് പിടികൂടണം; എംഎൽഎ മന്ത്രിക്കു കത്തു നൽകി
1541332
Thursday, April 10, 2025 1:48 AM IST
ചാലക്കുടി: ജനവാസമേഖലകളിലിറങ്ങിയ പുലിയെ കണ്ടെത്തി മയക്കുവെടിവച്ച് പിടികൂടി ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനുള്ള അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വനം മന്ത്രി എ.കെ. ശശീന്ദ്രനു സനീഷ്കുമാർ ജോസഫ് എംഎൽഎ കത്തുനൽകി.
മൂന്നാഴ്ചയിലേറെയായി പുലി ജനവാസമേഖലയിൽ കറങ്ങിനടക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാണെന്നും തെരച്ചിലിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമായി നിയോഗിച്ചിട്ടുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കണമെന്നും എംഎൽഎ കത്തിൽ ആവശ്യപ്പെട്ടു.
കൊരട്ടി പഞ്ചായത്ത്, ചാലക്കുടി നഗരസഭ, കാടുകുറ്റി പഞ്ചായത്ത് തുടങ്ങിയ തദ്ദേശസ്വയംഭരണസ്ഥാപനപരിധികളിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനുപുറമെ കഴിഞ്ഞദിവസം കോടശേരി ഗ്രാമപഞ്ചായത്തിലെ പീലാര്‍മുഴിയില്‍ വളര്‍ത്തുനായയെ പുലി ആക്രമിച്ചതായും ചാലക്കുടി മേഖലയില്‍ പുലിയുടെ ആക്രമണം പെരുകുകയാണെന്നും എംഎൽഎ മന്ത്രിയെ അറിയിച്ചു.