ചോളം കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു
1541330
Thursday, April 10, 2025 1:48 AM IST
ഇരിങ്ങാലക്കുട: ചോളം കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. ഇന്നലെ രാവിലെ പുല്ലൂര്‍ തൊമ്മാന പാടത്താണു സംഭവം. ചാലക്കുടിയില്‍നിന്നും ഇരിങ്ങാലക്കുടയിലേക്കു ചോളം കയറ്റിവന്ന ലോറി ഭാരം താങ്ങാനാകാതെയാണ് റോഡരികിലേക്കു ചെരിഞ്ഞത്.
ലോറിയിലെ ചാക്കുകള്‍ ചെരിഞ്ഞ് അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് ഡ്രൈവര്‍ വാഹനം നിര്‍ത്തി ഇറങ്ങുകയും തുടര്‍ന്ന് ഭാരം ഒരു വശത്തേക്കായി ലോറി മറിയുകയുമായിരുന്നു. ലോറി റോഡരികിലെ ബാരിക്കേഡില്‍ തങ്ങിനിന്നതിനാല്‍ പാടത്തേക്ക് മറിഞ്ഞില്ല. ഇത് വന്‍ അപകടം ഒഴിവായി.
ഉടന്‍തന്നെ ഇരിങ്ങാലക്കുടയില്‍ നിന്നും പോലീസെത്തി ഗതാഗതം നിയന്ത്രിച്ചു. മറ്റൊരു ലോറിയിലേക്ക് ചോളചാക്കുകള് മാറ്റി.