ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ ബ്ലൂപേൾ ഹാപ്പിനസ് പാർക്ക് നാടിനു സമർപ്പിച്ചു
1541329
Thursday, April 10, 2025 1:48 AM IST
ശ്രീനാരായണപുരം: ഗ്രാമപഞ്ചായത്തിലെ പ്രഥമ പാർക്കായ ബ്ലൂപേൾ ഹാപ്പിനെസ് പാർക്കിന്റെ ഉദ്ഘാടനം ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ അധ്യക്ഷത വഹിച്ചു.
2024-25 വാർഷിക പദ്ധതിയിൽ 5,32,432 രൂപ വകയിരുത്തിയാണ് അഞ്ചങ്ങാടി ലോറിക്കടവിൽ പാർക്ക് തുടങ്ങിയത്. മനോഹരമായ ചുവർചിത്രങ്ങളും ജൈവ വൈവിധ്യ പരിപാലനത്തിന്റെ ഭാഗമായി കടലോരത്തിന് അനുയോജ്യമായ വൃക്ഷങ്ങളും പൂച്ചെടികളും പാർക്കിൽ വച്ചുപിടിപ്പിച്ചിട്ടുണ്ട്. കുട്ടികൾക്കായി സ്വിംഗ്, സീസോ, മേരി ഗോ റൗണ്ട്, സ്ലൈഡർ, മാംഗ്ലൂർ സ്റ്റോൺ, ഗ്രാസ് പേവിംഗ് തുടങ്ങിയ സംവിധാനങ്ങൾ പാർക്കിൽ ഒരുക്കി. പാർക്കിന് ബ്ലൂപേൾ എന്ന് നാമകരണം നടത്തിയ എംഇഎസ് കോളജ് ഗവേഷണ വിദ്യാർഥികളായ ബി.എസ്. അസുതോഷ്, അഭയ. സി. വർഗീസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിത പ്രദീപ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.എ. അയൂബ്, സി.സി. ജയ, പി.എ. നൗഷാദ്, വാർഡ് മെമ്പർ മിനി പ്രദീപ്, കോസ്റ്റൽ പോലീസ് എഎസ്ഐ സജീവ്, ഡോ. അമിതാബച്ചൻ, അസി. സെക്രട്ടറി അബ്ദുള്ള ബാബു, ജൂനിയർ സൂപ്രണ്ടന്റ് പി.എസ്. രതീഷ്, വാർഡ് മെമ്പർമാരായ രേഷ്മ, ഇബ്രാഹിംകുട്ടി, പ്രസന്ന ധർമൻ, സെറീന സഗീർ, രമ്യ പ്രദീപ്, ജിബിമോൾ, സിഡിഎസ് ചെയർപേഴ്സൺ ആമിന അൻവർ, എൻ.എം.ശ ്യാംലി, ക്ഷീരസംഘം പ്രസിഡന്റ് എം.വി. സജീവ്, കാർത്തികേയൻ തുടങ്ങിയവർ പ്രസംഗിച്ചു.