സഹോദരിമാരായ ഭഗവതിമാർ ആറാട്ടുപുഴയ്ക്ക് ഒന്നിച്ചെഴുന്നള്ളി
1541328
Thursday, April 10, 2025 1:48 AM IST
കൊടകര: പൂനിലാര്‍ക്കാവ് ഭഗവതിയുടെ പൂരം പുറപ്പാട് ഭക്തിസാന്ദ്രമായി. ഇന്നലെ സന്ധ്യക്കാണ് പൂനിലാര്‍ക്കാവ് ഭഗവതി സോദരിയായ ചാലക്കുടി പിഷാരിക്കല്‍ ഭഗവതിയൊന്നിച്ച് ആറാട്ടുപുഴപൂരത്തിന് പുറപ്പെട്ടത്.
ഇന്നലെ രാവിലെ ചാലക്കുടിയില്‍നിന്ന് പൂനിലാര്ക്കാവിലെത്തിയ പിഷാരിക്കല്‍ ഭഗവതിയെ പൂനിലാര്‍ക്കാവില്‍ നിറപറയോടെ സ്വീകരിച്ചശേഷം ഇറക്കിയെഴുന്നള്ളിച്ചു. വൈകുന്നേ രം ഇരുഭഗവതിമാരേയും തിമിലപ്പാണികൊട്ടി എഴുന്നള്ളിച്ചു.
ചെമ്പടമേളത്തിന്റെ അകമ്പടിയോടെ ചുറ്റമ്പലത്തിനുപുറത്തുകടന്ന ഭഗവതിമാര്‍ ക്ഷേത്രപ്രദക്ഷിണം ചെയ്തു. ശംഖുവിളിയുടെ ആരവത്തോടെ ഗോപുരത്തിനു പുറത്തുകടന്ന്് പാണ്ടിമേളത്തിനുശേഷമായിരുന്നു പൂരം പുറപ്പാട്.
തിരുവമ്പാടി അര്ജുനന്, വടകുറുമ്പക്കാവ് ദുര്‍ഗാദാസന്‍ എന്നീ ആനകള്‍ യഥാക്രമം പൂനിലാര്‍ക്കാവ്, പിഷാരിക്കല്‍ ഭഗവതിമാരുടെ തിടമ്പേറ്റി. വഴിമധ്യേ തൊട്ടിപ്പാള്‍ ക്ഷേത്രത്തിനു സമീപത്തുനിന്നും കടുപ്പശേരി ഭഗവതിയും ഒപ്പം ചേർന്നു. തുടര്‍ന്ന് സഹോരിമാരായ മൂന്നുഭഗവതിമാര് ഒന്നിച്ചാണ് രാത്രിയില്‍ ആറാട്ടുപുഴയിലെത്തിയത്.
ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുത്ത് മന്ദാരംകടവിലെ ആറാട്ടിനു ശേഷം ഇന്നു രാവിലെ കൊടകരയില്‍ തിരിച്ചെത്തുന്ന പൂനിലാര്‍ക്കാവ് ഭഗവതി കീഴേടമായ കുന്നത്തൃക്കോവില്‍ ശിവ ക്ഷേത്രത്തിലേക്കാണ് എത്തു ക. വൈകുന്നേരം ആറോടെ കുന്നത്തൃക്കോവിലില്‍ നിന്ന് പൂനിലാര്‍ക്കാവിലേക്ക് ഭഗവതിയെ എഴുന്നള്ളിച്ച് ഉത്രം വിളക്ക്്് ആഘോഷിക്കും.
പഞ്ചവാദ്യം, നാദസ്വരം എന്നിവ അകമ്പടിയാകും. ക്ഷേത്രഗോപുരത്തിനുമുമ്പില് പാണ്ടിമേളവും ഉണ്ടാകും. തുടര്‍ന്ന് മതില്ക്കകത്തുപ്രവേശിച്ച്്് കൊടിക്കല്‍പറ നടത്തു ന്നതോടെ പൂനിലാര്‍ക്കാവിലെ ഉത്രംവിളക്ക് ആഘോഷം സമാപിക്കും.