ബേസ്മെന്റിന്റെ കോൺക്രീറ്റിംഗ് രാത്രി പത്തരയോടെ തുടങ്ങി
1541324
Thursday, April 10, 2025 1:48 AM IST
കൊരട്ടി: ദേശീയപാത ചിറങ്ങരയിൽ നടക്കുന്ന അടിപ്പാത നിർമാണത്തിൽ ബേസ്മെന്റിന്റെ കോൺക്രീറ്റിംഗ് കഴിഞ്ഞ രാത്രി പത്തരയോടെ ആരംഭിച്ചു.
അങ്കമാലി ഭാഗത്തേക്കുള്ള പ്രധാനപാതയിലാണ് അടിപ്പാതയുടെ ബേസ്മെന്റ് കോൺക്രീറ്റിംഗ് നടത്തുന്നത്. അപാകത കണ്ടെത്തിയതിനെ തുടർന്ന് ഒരു മാസത്തിലേറെ സമയമെടുത്ത് കോൺക്രീറ്റിംഗിനായി കെട്ടിയ കമ്പികൾ പല ആവർത്തി അഴിച്ചുമാറ്റുകയും വീണ്ടും കെട്ടുകയും ചെയ്തത് വിവാദമായിരുന്നു.
എൻജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണു പോരായ്മകൾ കണ്ടെത്തിയതും വീണ്ടും അഴിച്ചുപണിയേണ്ടിവന്നതും. സമയബന്ധിതമായി ബേസ്മെന്റിന്റെ കോ ൺക്രീറ്റ് ജോലികൾ തീർക്കാൻ കൂടുതൽ തൊഴിലാളികളെ സ്ഥലത്തെത്തിച്ചാണ് പോരായ്മകൾ പരിഹരിച്ചത്.
ചാലക്കുടി ഭാഗത്തേക്കുള്ള അടിപ്പാതയുടെ പ്രധാന സ്ട്രക്ച്ചർ ജോലികൾ രണ്ടുമാസംമുമ്പ് പൂർത്തിയായിരുന്നു.
പ്രി-കാസ്റ്റ് റിറ്റെയിൻ വാൾ പാനലുകൾ
എത്തിച്ചുതുടങ്ങി
കൊരട്ടി: അടിപ്പാത നിർമാണം നടക്കുന്ന ദേശീയപാത ചിറങ്ങരയിൽ പ്രി-കാസ്റ്റ് കോൺക്രീറ്റ് റിറ്റെയിൻ വാൾ പാനലുകൾ എത്തിച്ചുതുടങ്ങി. ബ്ലോക്സ് രൂപത്തിലുള്ള അടിപ്പാതയുടെ ഇരുഭാഗങ്ങളിലും മണ്ണിട്ട് നിറയ്ക്കുന്നതിനു മുമ്പ് സംരക്ഷണം ഉറപ്പുവരുത്തുന്നതിനാണ് പ്രി-കാസ്റ്റ് കോൺക്രീറ്റ് റിറ്റെയിൻ വാൾ പാനലുകൾ കൊണ്ടുവരുന്നത്.
പ്രധാന റോഡിനും സർവീസ് റോഡിനും ഇടയിൽ ഇത്തരം സംരക്ഷണഭിത്തി കെട്ടുന്നതിനായി കുഴിയെടുത്തിട്ടുണ്ട്. പ്രി-കാസ്റ്റ് കോൺക്രീറ്റ് റിറ്റെയിൻ വാൾ പാനലുകൾ സ്ഥാപിച്ചശേഷമാണ് മണ്ണ് നിറയ്ക്കുക. ഇതിനായി നൂറുകണക്കിന് ലോറി മണ്ണ് വേണ്ടിവരും.