ഗജേന്ദ്രമോക്ഷം കഥയ്ക്ക് ചുമർചിത്രത്തിലൂടെ സാക്ഷാത്കാരം
1541322
Thursday, April 10, 2025 1:48 AM IST
പാവറട്ടി: ഭാഗവതത്തിലെ ഹൃദയ സ്പർശിയായ ഗജേന്ദ്ര മോക്ഷം കഥയ്ക്ക് ചുമർചിത്രത്തിലൂടെ സാക്ഷാത്കാരം.
ഗുരുവായൂർ ദേവസ്വം ചുമർ ചിത്രപഠനകേന്ദ്രം പ്രിൻസിപ്പൽ എം. നളിൻ ബാബുവും അദ്ദേഹത്തിന്റെ പ്രധാന ശിഷ്യനായ ജയൻ അക്കിക്കാവും ചേർന്നാണ് പത്തു അടിയോളം നീളവും എട്ടടിയോളം ഉയരവും വരുന്ന ഒറ്റ വലുപ്പത്തിലുള്ള കാൻവാസിൽ അക്രിലിക് വർണങ്ങളിൽ ചിത്രം വരച്ചത്.
എട്ടാം നൂറ്റാണ്ടിൽ രചിച്ചതെന്നു പറയപ്പെടുന്ന ഭാഗവതം കഥയിൽ കരയിലെ ഏറ്റവും വലുപ്പം കൂടിയ ജീവിയായ ആനയും ജലജന്തുകളിൽ ശക്തിമാനായ മുതലയും തമ്മിലുള്ള ബലപരീക്ഷണത്തിന്റെ കഥയാണ് ഗജേന്ദ്രമോക്ഷം.
ഈ കഥ ചിത്രമായി വരയ്ക്കാൻ ഒന്നരമാസത്തിലേറെ സമയമെടുത്തു.
പതിനെട്ടാം നൂറ്റാണ്ടിൽ മാർത്താണ്ടവർമ മഹാരാജാവ് നിർമിച്ചതായി പറയപെടുന്ന കായംകുളത്തെ കൃഷ്ണപുരം കൊട്ടാരത്തിൽ ഏറെ കാലപ്പഴക്കം വന്നിട്ടുള്ള ഗജേന്ദ്രമോക്ഷം ചിത്രമുണ്ട്.
ബംഗളൂരുവിൽ ഇൻഡിഗോ ഫ്ലൈറ്റ് കമ്പനിയിൽ സീനിയർ പൈലറ്റായ ആനന്ദ് രാമകൃഷ്ണന്റെ നിർദേശപ്രകാരമാണ് ചിത്രം വരച്ചിട്ടുള്ളത്.