കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
1541231
Wednesday, April 9, 2025 10:54 PM IST
മാന്ദാമംഗലം: ബംഗളൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. നെല്ലിക്കമലയിൽ ബിജു മകൻ എൽദോസ്(20) ആണ് മരിച്ചത്.
നോട്ടിക്കൽ എൻജിനീയറിംഗ് രണ്ടാം വർഷം വിദ്യാർത്ഥിയായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10.30ന് മാന്ദാമംഗലം സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. അമ്മ: ആശാ. സഹോദരൻ: എൽബിൻ.