പൊതുകുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
1540977
Wednesday, April 9, 2025 1:10 AM IST
ചാലക്കുടി: ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി ചാലക്കുടി നഗരസഭയുടെ ഒന്പതു പൊതുകുളങ്ങളിലായി വിവിധ ഇനത്തിൽപ്പെട്ട 10000 മൽസ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
കാർപ്പ് വിഭാഗത്തിൽപെട്ട കട്ട്ള, റോഹു, ഗ്രാസ് കാർപ്പ് എന്നീ മത്സ്യക്കുഞ്ഞുങ്ങളെ കണ്ണംകുളം, ഈനാർ കുളം, ചാത്തൻ കുളം, കോഴിക്കുളം, പുത്തൻകുളം, വെട്ടിശേരിക്കുളം, കാളാഞ്ചിറ കുളം, കിഴക്കുമാലിക്കുളം, കുഴിക്കാട്ട് കുളം എന്നിവിടങ്ങളിൽ നിക്ഷേപിച്ചു.
കണ്ണംകുളത്തിൽ 1000 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ട് നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ബിന്ദു ശശികുമാർ അധ്യക്ഷതവഹിച്ചു.
ഫിഷറീസ് പ്രൊമോട്ടർ വിദ്യ ഷാജി പദ്ധതിവിശദീകരണം നൽകി.