ലഹരിവിരുദ്ധ സന്ദേശറാലിയും സംഗമവും നടത്തി വ്യാപാരികൾ
1540976
Wednesday, April 9, 2025 1:10 AM IST
കയ്പമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശറാലിയും സംഗമവും നടത്തി.
മണ്ഡലത്തിലെ അഴീക്കോട് മുതൽ എസ്എൻപുരം വരെയുള്ള തെക്കൻ മേഖല യൂണിറ്റുകളുടെ സന്ദേശ റാലിയും ചെന്ത്രാപ്പിന്നി മുതൽ മതിലകം വരെയുള്ള വടക്കൻ മേഖല യൂണിറ്റുകളുടെ സന്ദേശറാലിയും മതിലകത്ത് സംഗമിച്ചു. തുടർന്ന് മതിലകം ഒഎൽഎഫ് സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന ലഹരി വിരുദ്ധ സംഗമം ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
മണ്ഡലം ചെയർമാൻ പി. പവിത്രൻ അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ്കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ മെഴുകുതിരി തെളിച്ച് ലഹരിമുക്ത പ്രതിഞ്ഞ ചൊല്ലി.
മതിലകം എസ്എച്ച്ഒ എം.കെ. ഷാജി ലഹരി വിമുക്ത ബോധവത്കരണ ക്ലാസ് നയിച്ചു. കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, മണ്ഡലം കൺവീനർ സച്ചിദാനൻ തുടങ്ങിയവർ പ്രസംഗിച്ചു.