ഇന്നലെ തകർന്നതു രണ്ട് ഡ്രെയിനേജ് സ്ലാബുകൾ
1540974
Wednesday, April 9, 2025 1:10 AM IST
കൊരട്ടി: ചിറങ്ങരയ്ക്കും പൊങ്ങത്തിനും ഇടയിൽ പ്രഭൂസ് സ്റ്റോഴ്സിനു സമീപം പുതുതായി നിർമിച്ച രണ്ട് ഡ്രെയിനേജ് സ്ലാബുകൾ ഇന്നലെ തകർന്നു. ടൺകണക്കിനു ഭാരമുള്ള വാഹനം കയറിയാലും ഒന്നും സംഭവിക്കില്ലെന്ന ഉറപ്പിലാണ് കാനയോടുകൂടി സർവീസ് റോഡ് നിർമിച്ചത്.
എന്നാൽ ഭാരവണ്ടികളെ അതിജീവിക്കാനുള്ള ശേഷി ഡ്രെയിനേജ് സ്ലാബുകൾക്കില്ല എന്ന നാട്ടുകാരുടെ ആരോപണം ശരിവയ്ക്കുന്ന രീതിയിലാണ് സ്ലാബുകൾ തുടർച്ചയായി തകരുന്നത്. ചിറങ്ങര, പെരുമ്പി, കൊരട്ടി, മുരിങ്ങൂർ ഭാഗങ്ങളിൽ വാഹനങ്ങൾ കയറി സ്ലാബുകൾ തകരുന്ന കാഴ്ചകളും ദിനംപ്രതി നാട്ടുകാർ കണ്ടുകൊണ്ടിരിക്കയാണ്. ഐഐടി / എൻഐടിയിൽനിന്നുള്ള വിദഗ്ധസംഘം പരിശോധിക്കുമെന്ന് എൻഎച്ച്എഐ അധികൃതരുടെ ഉറപ്പ് പ്രഹസനമായിരുന്നുവെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് നാട്ടുകാർ.