ഇ​രി​ങ്ങാ​ല​ക്കു​ട: നി​ര്‍​ധ​നകു​ടും​ബ​ത്തി​ന് സ്വ​പ്‌​ന​ഭ​വ​നം നി​ര്‍​മി​ച്ചുന​ല്‍​കി സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ ഇ​ട​വ​ക​യി​ലെ സെ​ന്‍റ്് പീ​റ്റ​ര്‍ കു​ടും​ബകൂ​ട്ടാ​യ്മ. പി​ണ്ടി​പ്പെ​രു​ന്നാളി​ന്‍റെ ആ​ഘോ​ ഷ​ങ്ങ​ളി​ല്‍ മി​ച്ചംവ​ന്ന തു​ക എ​ന്തു ചെ​യ്യ​ണമെ​ന്നാ​യി​രു​ന്നു കു​ടും​ബക്കൂ​ട്ടാ​യ്മ​യി​ല്‍ ച​ര്‍​ച്ച. ഒ​രു നി​ര്‍​ധ​നകു​ടും​ബ​ത്തി​നു വീ​ടു നി​ര്‍​മി​ച്ചുന​ല്‍​കാൻ തീ​രു​മാ​ന​ം. പോരാത്ത തുകയ്ക്ക് കൂ​ട്ടാ​യ്മ​യി​ലെ 47 കു​ടും​ബ​ങ്ങ​ളും ത​ങ്ങ​ളാ​ല്‍ ക​ഴി​യാ​വു​ന്ന തു​ക സം​ഭാ​വ​ന​യായി ന​ല്‍​കി​യതോടെ വീ​ടുനി​ര്‍​മാ​ണം പൂ​ര്‍​ത്തിയായി.

2025 ജ​നു​വ​രി ഒ​ന്നി​ന് പു​തു​വ​ര്‍​ഷദി​ന​ത്തി​ല്‍ ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ. ഡോ. ​ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍ സ്‌​നേ​ഹഭ​വ​ന​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടു. മൂ​ന്നുമാ​സംകൊ​ണ്ട് വീ​ടി​ന്‍റെ പ​ണിപൂ​ര്‍​ത്തീ​ക​രി​ച്ച് ഇ​ട​വ​ക​യി​ലെ ഒ​രു നി​ര്‍​ധ​നകു​ടും​ബ​ത്തി​നു കൈ​മാ​റി. ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ വീ​ടി​ന്‍റെ വെ​ഞ്ചരി​പ്പും താ​ക്കോ​ല്‍‌ദാ​ന​വും നി​ര്‍​വ​ഹി​ച്ചു.

കു​ടും​ബകൂ​ട്ടാ​യ്മ​ പ്ര​സി​ഡ​ന്‍റ് ബാ​ബു ചേ​ല​ക്കാ​ട്ടു​പ​റ​മ്പി​ല്‍, സെ​ക്രട്ടറി വ​ര്‍​ഗീ​സ് റ​പ്പാ​യി പ​റ​മ്പി, ട്ര​ഷ​റ​ര്‍ ടോ​മി പോ​ള്‍ പ​റ​മ്പി, വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​മ്മ ലോ​ന​പ്പ​ന്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​യ് മു​ള​രി​ക്ക​ല്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‍​കി​.