വീട്ടമ്മ സുമനസുകളുടെ സഹായംതേടുന്നു
1540970
Wednesday, April 9, 2025 1:10 AM IST
പഴയന്നൂര്‍: കരള്‍ രോഗം ബാധിച്ച വീട്ടമ്മ ചികിത്സയ്ക്കായി സുമനസുകളുടെ സഹായംതേടുന്നു. ചേലക്കര ഗ്രാമപഞ്ചായത്തില്‍ 21-ാം വാര്‍ഡ് നെന്മനത്തുപറമ്പില് ഉണ്ണിയുടെ ഭാര്യ ഓമന(ദിവ്യ-43)യാണ് രോഗബാധിതയായി കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. രണ്ടുകുട്ടികളുടെ അമ്മയും പൊതുപ്രവര്‍ത്തകയുമാണ് ഓമന ഉണ്ണി.
എത്രയുംവേഗം കരള്‍ മാറ്റിവയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഓപ്പറേഷനും ചികിത്സയ്ക്കുമായുള്ള വലിയൊരു തുക കണ്ടെത്തുക എന്നത് കര്‍ഷകനായ ഉണ്ണിക്ക് അസാധ്യമാണ്. കെ. രാധാകൃഷ്ണന് എംപി, യു.ആര്. പ്രദീപ് എംഎല്‍എ എന്നിവര്‍ മുഖ്യരക്ഷാധികാരികളായും പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. അഷറഫ്, ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. പത്മജ എന്നിവർ രക്ഷാധികാരികളായും ചികിത്സാസഹായസമിതി രൂപീകരിച്ചു. ചേലക്കര ഗ്രാമീൺ ബാങ്കിലെ 40278101076833 എന്ന അക്കൗണ്ടിലേക്ക് (ഐഎഫ്എസ്സി- കെഎൽജിബി0040278) സഹായങ്ങളെത്തിക്കാം. കൂടുതൽ വിവരങ്ങൾക്ക്: വി. രവീന്ദ്രന്, കണ്‍വീനര്‍- 99614 13555, ഉണ്ണി, ട്രഷറര്‍- 9446762174.