തൃപ്രയാർ തേവർ സ്വർണക്കോലത്തിൽ എഴുന്നള്ളി
1540968
Wednesday, April 9, 2025 1:10 AM IST
തൃപ്രയാർ: തേവർ വടക്കുംമുറി കുട്ടംകുളത്തിൽ ആറാട്ടും ശാസ്താക്ഷേത്രത്തിൽ ഇറക്കിപ്പൂജയും കഴിഞ്ഞ് ക്ഷേത്രത്തിൽ തിരിച്ചെഴുന്നള്ളി.
തേവർക്ക് പുത്തൻകുളത്തിൽ ആറാട്ടും നടന്നു. വൈകീട്ട് തേവർ സ്വർണക്കോലത്തിൽ കിഴുപ്പിള്ളിക്കരയിൽ തന്ത്രിഗൃഹമായ തരണനെല്ലൂർ മനയ്ക്കലേക്ക് എഴുന്നള്ളി. തുടർന്ന് തേവരുടെ തിരിച്ചെഴുന്നള്ളിപ്പ് കിഴക്കുമുറി ആവണങ്ങാട്ട് ക്ഷേത്രത്തിലെത്തുമ്പോൾ നടത്താറുള്ള പൂക്കുലമണിയേറ് പുലർച്ചെ നടന്നു.
കാലത്തെ നിയമവെടി വൈറ്റിലാശേരിയിൽ മുഴക്കി. തുടർന്ന് ചാഴൂർ ക്ഷേത്രത്തിലും അതിനുശേഷം ആവണങ്ങാട്ട് പണിക്കരുടെ പറയെടുപ്പുംനടത്തി. കൂടാതെ മുരിയാംകുളം ശാസ്താക്ഷേത്രത്തിൽ എത്തുമ്പോൾ മത്സ്യബന്ധനാനുമതിനൽകൽ ചടങ്ങും നടത്തി. തേവരുടെ കോലമേന്തിയ ആന തുമ്പിക്കെെ വെള്ളത്തിലിട്ടും പൊക്കിയുമാണ് അനുമതി നൽകുക.