ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരുവർഷം: ചികിത്സ ആദ്യംവേണ്ടത് ആശുപത്രിക്ക്
1540967
Wednesday, April 9, 2025 1:10 AM IST
പുന്നയൂർക്കുളം: പഞ്ചായത്തിലെ തൃപ്പറ്റ് ആയുഷ് കോംപ്ലക്സിൽ ആയുർവേദവിഭാഗം അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് ഒരുവർഷം.
ഉദ്ഘാടനംകഴിഞ്ഞ അന്നു മുതൽ ആയുർവേദവിഭാഗം അടച്ചിട്ടിരിക്കുകയാണ്. ഡോക്ടറെയും അനുബന്ധ ജീവനക്കാരെയും നിയമിക്കാത്തതാണ് ചികിത്സ ആരംഭിക്കാൻ വൈകുന്നതിന്റെ കാരണം.
കഴിഞ്ഞവർഷം മാർച്ചിൽ മന്ത്രി എം.ബി. രാജേഷാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. ഒരുവർഷമായിട്ടും ജീവനക്കാരെ നിയമിക്കാൻ പഞ്ചായത്തധികൃതർക്കായിട്ടില്ല.
സിദ്ധ, യുനാനി ചികിത്സയും തുടങ്ങാനായില്ല. കോടികൾ ചെലവിട്ടു നിർമിച്ച ആയുഷ് കേന്ദ്രത്തിൽ ഹോമിയോപ്പതി ചികിത്സ മാത്രമാണുള്ളത്. യോഗ പരിശീലനവും മുടങ്ങിക്കിടക്കുകയാണ്.
നാഷണൽ അർബൻ മിഷൻ പദ്ധതിപ്രകാരം 1.13 കോടി രൂപ ചെലവിട്ടാണ് 6018 ചതുരശ്രഅടിയില്‍ ആയുഷ് കെട്ടിടം പണിതത്.