ലഹരിവിരുദ്ധ ജനകീയകർമസേന രൂപീകരിച്ചു
1540966
Wednesday, April 9, 2025 1:10 AM IST
പട്ടിക്കാട്: സെന്റ് സേവ്യേഴ്സ് ഫൊറോന ചർച്ച് കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ജനകീയകർമസേന രൂപീകരിച്ചു.
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. ഫൊറോന ചർച്ച് വികാരി ഫാ. ഡെന്നി താണിക്കൽ അധ്യക്ഷതവഹിച്ചു. പീച്ചി എസ്ഐ സി.എം. ആനന്ദ് മുഖ്യപ്രഭാഷണംനടത്തി. മദ്യവിരുദ്ധസമിതി ഫൊറോന ആനിമേറ്റർ ഫാ. ഷിജോൺ കുഴിക്കാട്ടുമ്യാലിൽ ലഹരിവിരുദ്ധസന്ദേശംനൽകി. ലഹരിവസ്തുക്കളുടെ ഉപയോഗം യുവതലമുറയിലും വിദ്യാർഥികൾക്കിടയിലും വർധിക്കുന്ന സാഹചര്യത്തിൽ സമൂഹത്തിന്റെ വ്യത്യസ്തമേഖലയിലുള്ളവരെ ഒന്നിപ്പിച്ചു ലഹരിക്കെതിരേ പോരാടുക എന്നതാണ് കർമസേനയുടെ ലക്ഷ്യമെന്ന് ചെയർപേഴ്സണ് ലീലാമ്മ തോമസ് വിശദികരിച്ചു.
വിവിധ രാഷ്ട്രീയകക്ഷിനേതാക്കൾ, സംഘടനാപ്രതിനിധികൾ, അധ്യാപകപ്രതിനിധികൾ, മാധ്യമപ്രവർത്തകർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രക്ഷാധികാരിയും ഫൊറോന വികാരി ചെയർമാനുമായി 51 അംഗ കമ്മിറ്റിയും രൂപീകരിച്ചു.