ചേ​ർ​പ്പ്: പ​ടി​ഞ്ഞാ​ട്ടു​മു​റി പ​ഴ​യ പോ​സ്റ്റോഫീ​സി​നു സ​മീ​പം വാ​ൻ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ മു​സ്‌ലിം വീ​ട്ടി​ൽ അ​ഹ​മ്മ​ദ് കു​ട്ടി (86)യെ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചശേ​ഷം വാ​നി​ലു​ണ്ടാ​യി​രു​ന്ന​വ​ർ മു​ങ്ങി. ക​ഴി​ഞ്ഞ ദി​വ​സമാ​ണ് സം​ഭ​വം.

വാ​നി​ലു​ണ്ടാ​യി​രു​ന്ന​വ​ർ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ അ​ഹ​മ്മ​ദു​കു​ട്ടി​യെ കാ​റി​ൽ ആ​ക്ട്സ് ഒാഫീ​സി​ൽ എ​ത്തി​ക്കു​ക​യും തു​ട​ർ​ന്ന് ആം​ബു​ല​ൻ​സി​ൽ തൃ​ശൂ​ർ ദ​യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തശേ​ഷം മു​ങ്ങു​ക​യാ​യി​രു​ന്നു. സിസിടിവി​യി​ൽ പ​തി​ഞ്ഞ വാ​ൻ ന​മ്പ​ർ അ​ട​ക്കം അ​ഹ​മ്മ​ദു​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ചേ​ർ​പ്പ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.