ചെ​ന്ത്രാ​പ്പി​ന്നി: പെ​രു​മ്പ​ട​പ്പ ഗ​വ.​എ​ൽ​പി സ്കൂ​ളി​ൽ എ​സ്എ​സ്കെ സ്റ്റാ​ർ​സ് ഫ​ണ്ട്‌ വി​നി​യോ​ഗി​ച്ച് മ​തി​ല​കം ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​രു​ന്നു​ക​ൾ​ക്കാ​യി ഒ​രു​ക്കി​യ വ​ർ​ണ​ക്കൂ​ടാ​രം ഉ​ദ്ഘാ​ട​നം​ചെ​യ്തു.

ഭാ​ഷ​വി​ക​സ​ന​യി​ടം, ഗ​ണി​ത​യി​ടം, കു​ഞ്ഞ​ര​ങ്ങ്, ആ​ട്ട​വും പാ​ട്ടും, ശാ​സ്ത്ര അ​നു​ഭ​വ​യി​ടം ഹ​രി​തോ​ദ്യാ​നം, പ​ഞ്ചേ​ന്ദ്രി​യാ​നു​ഭ​വ​യി​ടം, നി​ർ​മാ​ണ​യി​ടം, ക​ര​കൗ​ശ​ല​യി​ടം, നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യി​ടം, ക​ളി​യി​ടം അ​കം​പു​റം, ശി​ശു സൗ​ഹാ​ർ​ദ്ര ഇ​രി​പ്പി​ട​ങ്ങ​ൾ തു​ട​ങ്ങി​യ 13 പ്ര​വ​ർ​ത്ത​ന ഇ​ട​ങ്ങ​ളാ​ണ് വ​ർ​ണ​കൂ​ടാ​രം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ല​യ​ത്തി​ൽ ഒ​രു​ക്കി​യ​ത്. ഇ.​ടി. ടൈ​സ​ൺ എം​എ​ൽ​എ വ​ർ​ണ​ക്കൂ​ടാ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എ​ട​ത്തി​രു​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ച​ന്ദ്ര​ബാ​ബു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

എ​സ്എ​സ്കെ​ഡി​പി​സി ഡോ.​എ​ൻ.​ജെ. ബി​നോ​യ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം കെ.​എ​സ്. ജ​യ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ നൗ​മി പ്ര​സാ​ദ്, വി.​എ​സ്. ജി​നേ​ഷ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​ല​ജ ര​വീ​ന്ദ്ര​ൻ, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​എ​സ്‌. നി​ഖി​ൽ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി.​വി. ജ​യ​ൻ, പി.​എ. ഷെ​മീ​ർ, സാ​ജി​ത പു​തി​യ​വീ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ല​യ​ത്തി​ൽ എ​സ്എ​സ്കെ സ്റ്റാ​ർ​സ് പ​ദ്ധ​തി​പ്ര​കാ​രം 10 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് വ​ർ​ണ​ക്കൂ​ടാ​രം ഒ​രു​ക്കി​യ​ത്.