ചി​റ്റി​ല​പ്പി​ള്ളി: തൃശൂ​ർ സ​ഹോ​ദ​യ സം​ഘ​ടി​പ്പി​ക്കു​ന്ന സിബിഎ​സ്ഇ സ്‌​കൂ​ൾ ക​ലോ​ത്സ​വം ഒ​ക്ടോ​ബ​ർ 24, 25, 26 തി​യ്യ​തി​ക​ളി​ലാ​യി ചി​റ്റി​ല​പ്പി​ള്ളി ഐ​ഇ​എ​സ്‌ പ​ബ്ലി​ക് ‌സ്‌​കൂ​ളി​ൽ ന​ട​ക്കും. 72 സിബിഎ​സ്ഇ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി 6000ത്തി​ൽ അ​ധി​കം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ന് നാളെ രാ​വി​ലെ ഒൻപതിന് കെ. ​രാ​ധാ​കൃഷ്ണ‌​ൻ എംപി ഭ​ദ്ര​ദീ​പം കൊ​ളു​ത്തു​ന്ന​തോ​ടെ തി​ര​ശീ​ല ഉ​യ​രും. തൃ​ശൂ​ർ സ​ഹോ​ദ​യ ചീ​ഫ് പാ​ട്രൺ ഡോ. ​എം. ദി​നേ​ഷ് ബാ​ബു അ​ധ്യക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​ശ​സ്‌​ത സി​നി​മാ​താ​ര​വും ന​ർ​ത്ത​കി​യു​മാ​യ നി​ര​ഞ്ജ​ന അ​നൂ​പ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

22 വേ​ദി​കളി​ലാ​യി 146 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്ന​ത്.പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​റും ഐഇഎ​സ് പ​ബ്ലി​ക് സ്‌​കൂ​ൾ പ്രി​ൻ​സി​പ്പലു​മാ​യ ഡോ. ​സു​ജാ​ത ഹ​രി​മോ​ഹ​ൻ, തൃ​ശൂ​ർ സ​ഹോ​ദ​യ ചീ​ഫ് പാ​ട്ര​ൺ ഡോ. ​ദി​നേ​ഷ് ബാ​ബു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​മീം ബാ​വ, ട്ര​ഷ​റ​ർ ബാ​ബു കോ​യി​ക്ക​ര, എ​സ്എ​സ്‌സിടി പ്ര​സി​ഡന്‍റ് എം.​കെ. രാ​മ​ച​ന്ദ്ര​ൻ, കെ. ​മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.