കൊ​ടു​ങ്ങ​ല്ലൂ​ർ: സി​പി​ഐ - സി​പി​എം ചേ​രി​പ്പോ​രു​മൂ​ലം കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ​യി​ലെ ഭ​ര​ണ​സ്തം​ഭ​ന​ത്തി​നെ​തി​രെ ബി​ജെ​പി കൊ​ടു​ങ്ങ​ല്ലൂ​ർ വ​ട​ക്കേ​ന​ട​യി​ൽ ജ​ന​കീ​യ​ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു.

ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​എ​ന്‌. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ന​ഗ​ര​ത്തി​ലെ വി​ക​സ​ന​മു​ര​ടി​പ്പും ന​ഗ​ര​സ​ഭ​യി​ൽ ചോ​ദ്യം​ചെ​യ്യു​ന്ന ബി​ജെ​പി നേ​തൃ​ത്വം ന​ൽ​കു​ന്ന പ്ര​തി​പ​ക്ഷ​ത്തി​നെ വി​ക​സ​ന​വി​രോ​ധി​ക​ളാ​യി ചി​ത്രീ​ക​രി​ക്കാ​നു​ള്ള ഗൂ​ഡ​ശ്ര​മ​മാ​ണ് സി​പി​എം നേ​തൃ​ത്വം​ന​ൽ​കു​ന്ന ഇ​ട​തു​മു​ന്ന​ണി ന​ട​ത്തു​ന്ന​തെ​ന്നും ഇ​ത് ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യു​മെ​ന്നും ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൊ​ടു​ങ്ങ​ല്ലൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. വി​നോ​ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എ​ല്‌.​കെ. മ​നോ​ജ് സ്വാ​ഗ​ത​വും കെ.​ആ​ര്‌. വി​ദ്യാ​സാ​ഗ​ർ ആ​മു​ഖ​പ്ര​സം​ഗ​വും ന​ട​ത്തി.