ഇ​രി​ങ്ങാ​ല​ക്കു​ട: അ​റു​തി​യി​ല്ലാ​തെ അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ക്കു​മ്പോ​ഴും തൃ​ശൂ​ര്‍ - കൊ​ടു​ങ്ങ​ല്ലൂ​ര്‍ റൂ​ട്ടി​ല്‍ അ​ധി​കൃ​ത​ര്‍ മൗ​നം പാ​ലി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ ഒ​രു ജീ​വ​ന്‍​കൂ​ടി പൊ​ലി​ഞ്ഞു. ഇ​ന്ന​ലെ സ്വ​കാ​ര്യ ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച് കാ​ര്‌ യാ​ത്രി​ക​നാ​ണ് മ​രി​ച്ച​ത്.

ക​രു​വ​ന്നൂ​ര്‌ ചെ​റി​യ​പാ​ല​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. പൂ​ര്‌​ണ​മാ​യി ബ​സ് ജീ​വി​ക്കാ​രെ കു​റ്റ​പ്പെ​ടു​ത്താ​ന്‌ ക​ഴി​യി​ല്ലെ​ങ്കി​ലും അ​വ​രെ ഒ​ഴി​വാ​ക്കാ​നു​മാ​കി​ല്ല. കാ​റി​ന്‍റെ​താ​യാ​ലും ബ​സി​ന്‍റെ​താ​യാ​ലും അ​മി​ത​വേ​ഗ​ത​യി​ല്‍ പൊ​ലി​ഞ്ഞ​ത് ഒ​രു ജീ​വ​നാ​ണ്. ഒ​രു കു​ടും​ബ​ത്തി​ന്‍റെ സ്വ​പ്‌​ന​ങ്ങ​ളാ​ണ് ത​ക​ര്‍​ത്തെ​റി​ഞ്ഞ​ത്. തൃ​ശൂ​ര്‌ ‍- കൊ​ടു​ങ്ങ​ല്ലൂ​ര്‍ റൂ​ട്ടി​ല്‍ പ്ര​ധാ​ന​മാ​യും ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സു​ക​ളാ​ണ് ഭീ​തി വി​ത​യ്ക്കു​ന്ന​ത്. ഇ​തേ​ക്കു​റി​ച്ച് ‘ദീ​പി​ക’ ഇ​ന്ന​ലെ വാ​ര്‌​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.
ബ​സു​ക​ള്‍​ക്ക് സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്ന പേ​രി​ല്‍ ചെ​റു​വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ര്‍​മാ​രേ​യും മ​റ്റും ന​ടു​റോ​ഡി​ല്‍ അ​സ​ഭ്യം വി​ളി​ച്ചു​പ​റ​യു​ന്ന​തും പ​തി​വു​കാ​ഴ്ച​യാ​ണ്. പോ​ലീ​സ​ധി​കൃ​ത​രാ​ക​ട്ടെ ഇ​ത് ക​ണ്ടി​ല്ലെ​ന്ന മ​ട്ടാ​ണ്.

ബ​സു​ക​ള്‍ ത​ല​ങ്ങും വി​ല​ങ്ങും പായുന്നതും ഇ​രി​ങ്ങാ​ല​ക്കു​ട ബ​സ്‌ സ്റ്റാ​ന്‍​ഡി​നു​ള്ളി​ല്‍​വ​ച്ചു​പോ​ലും അ​മി​ത​വേ​ഗ​ത്തി​ല്‍ തി​രി​ക്കു​ന്ന​തും യാ​ത്ര​ക്കാ​രി​ല്‍ ഭ​യ​മു​ള​വാ​ക്കു​ന്നു​ണ്ട്.