തി​രു​വി​ല്വാ​മ​ല: പൈ​പ്പ് പൊ​ട്ട​ൽ തു​ട​ർ​ക്ക​ഥ​യാ​യ​തോ​ടെ ബി​എം​ബി​സി നി​ല​വാ​ര​ത്തി​ൽ പ​ണി​ത റോ​ഡ് ത​ക​ർ​ച്ച​യി​ലാ​യി. തി​രു​വി​ല്വാ​മ​ല ടൗ​ണി​ൽ ന​ടു​റോ​ഡി​ലാ​ണ് കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി ഇ​പ്പോ​ൾ അ​ഞ്ചാ​മ​ത്തെ കു​ഴി രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഇ​വി​ടെ കു​ടി​വെ​ള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. വാ​ട്ട​ർ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ പൊ​ട്ടി​യ ഭാ​ഗം വ​ന്ന് ശ​രി​യാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും പി​റ്റേ​ന്ന് വെ​ള്ളം പ​മ്പ് ചെ​യ്യു​മ്പോ​ൾ വീ​ണ്ടും പൊ​ട്ടു​ന്ന അ​വ​സ്ഥ​യാ​ണ്. ടൗ​ണി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് അ​ഞ്ചാ​മ​ത്തെ കു​ഴി​യാ​ണ് ഇ​പ്പോ​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത് .

പൈ​പ്പ് പൊ​ട്ടി റോ​ഡി​ൽ രൂ​പ​പ്പെ​ടു​ന്ന കു​ഴി യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​ണ്. ടി​പ്പ​ർ​ലോ​റി​ക​ൾ അ​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു പോ​കു​ന്ന​ത്. ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന പൊ​ട്ട​ലും ശ​രി​യാ​ക്കാ​നും ഗ​താ​ഗ​ത​ക്കു​രു​ക്കി​നും കാ​ര​ണ​മാ​കു​ന്നു. കു​ഴി എ​ടു​ക്കു​ന്ന​തും മ​ര​ണ​ക്കെ​ണി ആ​വു​ന്നു​ണ്ട് . രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ റോ​ഡി​ൽ രൂ​പ​പ്പെ​ട്ട കു​ഴി​യി​ൽ വാ​ഹ​ന​ങ്ങ​ൾ അ​ക​പ്പെ​ടു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണ്.