കാ​ഞ്ഞാ​ണി: മ​ണ​ലൂ​ർ ക​മ്പ​നി​പ്പ​ടി സെ​ന്‍ററി​ൽ വ​ളം കീ​ട​നാ​ശി​നി ക​ച്ച​വ​ടം ന​ട​ത്തു​ന്ന ക​ണി​യാം​പ​റ​മ്പി​ൽ ഏ​ജ​ൻ​സീ​സ് ഉ​ട​മ സ​ജി​ത്ത് കു​മാ​റി​നെ ക​ട​യി​ൽ ക​യ​റി ആ​ക്ര​മി​ച്ച പ്ര​തി​യെ പി​ടി​കൂ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യ സ​മി​തി പ്ര​തി​ഷേ​ധ​യോ​ഗം ന​ട​ത്തി. ക​മ്പ​നി​പ​ടി സെ​ൻ്റ​റി ന​ട​ന്ന യോ​ഗം ഏ​രി​യ സെ​ക്ര​ട്ട​റി കെ ​എ​ൽ ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

തി​ങ്ക​ളാ​ഴ്ച്ച​യാ​ണ് നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ വ്യ​ക്തി ക​ട​യി​ൽ ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​ത് സം​ബ​ന്ധി​ച്ച് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി മ​ണ​ലൂ​ർ യൂ​ണി​റ്റ് അ​ന്തി​ക്കാ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.