വിശുദ്ധവാരാചരണം
1542640
Monday, April 14, 2025 3:56 AM IST
വാഴക്കുളം: സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധവാര തിരുക്കർമങ്ങൾക്ക് തുടക്കമായി. 15നും 16നും രാവിലെ 5.45ന് കുർബാന, കുരിശിന്റെ വഴി, 6.45ന് കുർബാന. രണ്ടു ദിവസവും രാവിലെ ഒൻപത് മുതൽ 11 വരെയും വൈകുന്നേരം മൂന്ന് മുതൽ ആറു വരെയും കുമ്പസാരം നടത്തും.
17ന് രാവിലെ 6.30ന് കുർബാന, കാൽകഴുകൽ ശുശ്രൂഷ, തുടർന്ന് വൈകുന്നേരം ആറു വരെ ആരാധന. 18ന് രാവിലെ 6.30ന് പീഡാനുഭവ തിരുക്കർമങ്ങൾ, കുരിശിന്റെ വഴി. വൈകുന്നേരം നാലിന് പരിഹാര പ്രദക്ഷിണം.
19ന് രാവിലെ 6.30ന് ജ്ഞാനസ്നാന വ്രത നവീകരണം, പുത്തൻ വെള്ളം, തിരിവെഞ്ചരിപ്പ്, കുർബാന. 20ന് രാവിലെ മൂന്നിന് ഉയിർപ്പ് തിരുക്കർമങ്ങൾ, കുർബാന, തുടർന്ന് 5.45ന്, 7.30ന്, 9.15ന് കുർബാന.