എല്‍എല്‍ബി എന്‍ട്രന്‍സ് പരിശീലനം
1542617
Monday, April 14, 2025 3:35 AM IST
കൊച്ചി: എറണാകുളം ഗവ. ലോ കോളജ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലുമുള്ള വിദ്യാര്‍ഥികള്‍ക്കായി സൗജന്യ പഞ്ചവത്സര, ത്രിവത്സര എല്‍എല്‍ബി എന്‍ട്രന്‍സ് പരിശീലനം നല്കുന്നു.
പ്ലസ് ടു, ഡിഗ്രി, പാസായവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും പങ്കെടുക്കാം. പ്രായപരിധി ഇല്ല. വിവരങ്ങൾക്ക് ഫോണ്‍: 9037391512, 9961946711.