ലഹരിക്കെതിരേ ബോധവത്കരണം
1542626
Monday, April 14, 2025 3:35 AM IST
കൊച്ചി: കരുമാലൂര്‍ തട്ടാംപടി ആര്‍ഷം റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ലഹരി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികള്‍ക്ക് ജേഴ്സിയും കായിക ഉപകരണങ്ങളും വിതരണം ചെയ്തു. തുടര്‍ന്ന് കുട്ടികള്‍ക്കായി അസോസിയേഷന് തയാറാക്കിയ ഫുട്ബോള്‍ ഗ്രൗണ്ടിന്റെ ഉദ്ഘാടനവും നടന്നു.
അസോസിയേഷന് പ്രസിഡന്റ് ജെനീഷ് ചേരാമ്പിളളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആലുവ വെസ്റ്റ് സ്റ്റേഷന് പ്രിന്‍സിപ്പല്‍ എസ് ഐ ജിതിന് കുമാര്‍, അസി.എക്സിക്യൂട്ടീവ് പ്രിവന്റീവ് ഓഫീസര്‍ സനല്‍ കുമാര്‍, പഞ്ചായത്ത് മെമ്പര്‍ ശ്രീലത ലാലു, മിസ്റ്റര്‍ എറണാകുളം ടി.വി. ലിജു എന്നിവര്‍ പ്രസംഗിച്ചു.