മൂത്തകുന്നം മുസിരിസ് ടൂറിസം ഫെസ്റ്റ് ഇന്ന് സമാപിക്കും
1542627
Monday, April 14, 2025 3:49 AM IST
പറവൂർ: പറവൂർ ബ്ലോക്ക് പഞ്ചായത്തും വടക്കേക്കര പഞ്ചായത്ത് സാമൂഹ്യക്ഷേമ സഹകരണ സംഘവും ചേർന്ന് സംഘടിപ്പിച്ച മൂത്തകുന്നം മുസിരിസ് ടൂറിസം ഫെസ്റ്റ് ഇന്ന് സമാപിക്കും. ഇന്നലെ സഹകരണ മേഖലയിലെ വൈവിധ്യവത്കരണം എന്ന വിഷയത്തിൽ നടന്ന സെമിനാർ കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അധ്യക്ഷനായി. എസ്. സുമേഷ് വിഷയാവതരണം നടത്തി. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ, ജില്ലാ പഞ്ചായത്തംഗം ഷാരോൺ പനയ്ക്കൽ, ഇ.പി. തമ്പി, ടി.ആർ. ബോസ്, കെ.എസ്. സനീഷ്, ജെൻസി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് തിരുവാതിര, കലാപരിപാടികൾ, നൃത്തസന്ധ്യ എന്നിവ നടന്നു.
ഇന്ന് വൈകീട്ട് അഞ്ചിന് സമാപന സമ്മേളനം വി.ആർ. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും.