ദേവാലയങ്ങളിൽ ഓശാന ഞായർ ആചരിച്ചു
1542636
Monday, April 14, 2025 3:50 AM IST
കൂത്താട്ടുകുളം: ടൗൺ തിരുകുടുംബ പള്ളിയിൽ ഓശാന ഞായർ ആചരിച്ചു. വിശുദ്ധ വാരത്തിന് തുടക്കം കുറിച്ച് ദേവാലയത്തിൽ നടന്ന തിരുക്കർമങ്ങൾക്ക് വികാരി ഫാ. ജെയിംസ് കുടിലിൽ, സഹവികാരി ഫാ. ജോസഫ് മരോട്ടിക്കൽ എന്നിവർ നേതൃത്വം നൽകി. രാവിലെ പ്രത്യേക പ്രാർഥന തിരുകർമങ്ങളോടെയാണ് ഓശാന ഞായർ ആചരണം ആരംഭിച്ചത്.
പാരിഷ് ഹാളിൽ നടത്തിയ പ്രത്യേക പ്രാർഥനകൾക്ക് ശേഷം വിശ്വാസികൾ കുരുത്തോല പ്രദക്ഷിണം നടത്തി. ഈസ്റ്ററിന് മുന്നോടിയായാണ് ഓശാന ഞായർ ആചരിക്കപ്പെടുന്നത്. ക്രിസ്തു ജെറുസലേം ദേവാലയത്തിലേക്ക് കഴുതപ്പുറത്ത് രാജകീയമായി പ്രവേശിച്ചതിന്റെ സ്മരണ പുതുക്കിയാണ് ക്രൈസ്തവ വിശ്വാസികൾ ഓശാന ഞായർ ആചരിക്കുന്നത്.
മൂവാറ്റുപുഴ: വിശുദ്ധവാര തിരുകര്‍മങ്ങള്‍ക്ക് തുടക്കം കുറച്ച് ദേവാലയങ്ങളില്‍ ഓശാന ഞായര്‍ ആചരിച്ചു. മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളിയില്‍ നടന്ന ഓശാന ഞായര്‍ ആചരണം ഭക്തിസാന്ദ്രമായി. രാവിലെ 6.45ന് നിര്‍മല സ്കൂള്‍ മെതനത്തില് ഓശാന തിരുക്കര്‍മങ്ങള്‍ക്ക് തുടക്കംകുറിച്ചു.
വികാരി ഫാ. കുര്യാക്കോസ് കൊടകല്ലില്‍ നേതൃത്വം നല്കി. ശേഷം നൂറുകണക്കിന് വിശ്വാസികൾ കുരുത്തോല കൈയിലേന്തി ഓശാന പ്രദക്ഷിണവും നടന്നു. ഫാ. ആന്റണി പുത്തന്‍കുളം, ഫാ. ജോസഫ് കാരക്കുന്നേല്‍ എന്നിവര്‍ സഹകാർമികരായി. സിഎംഐ മൂവാറ്റുപുഴ ആശ്രമ സുപ്പീരിയര്‍ ഫാ. ബിജു വെട്ടുകല്ലേല്‍ ഓശാന തിരുനാള്‍ സന്ദേശം നല്കി.