‘ലഹരിയാകട്ടെ ഫുട്ബോൾ’ ഷൂട്ടൗട്ട് മത്സരം നടത്തി
1542630
Monday, April 14, 2025 3:49 AM IST
അങ്കമാലി: ‘ലഹരിയാകട്ടെ ഫുട്ബോൾ’ എന്ന ബോധവത്കരണവുമായി യൂത്ത് കോൺഗ്രസ് അങ്കമാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഷൂട്ടൗട്ട് മത്സരം റോജി എം. ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് അങ്കമാലി മണ്ഡലം പ്രസിഡന്റ് റിൻസ് ജോസ് അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആൻഡും മാവേലി, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അനീഷ് മണവാളൻ, ആൻമേരി ടോമി, പോൾ ജോവർ, ബേസിൽ മേച്ചേരി, ബേസിൽ പോൾ, ആൽബർട്ട് തുടങ്ങിയവർ നേതൃത്വം നൽകി.