സഹകരണ മേഖലയെ തകർക്കാൻ അനുവദിക്കില്ല: കെസിഇഎഫ്
1542624
Monday, April 14, 2025 3:35 AM IST
പെരുമ്പാവൂർ: സഹകരണ മേഖലയെ തകർക്കാൻ ഇടതു സർക്കാരിനെ അവദിക്കില്ലെന്നും ഇത്തരം നയങ്ങളിൽനിന്നും സർക്കാർ പിന്മാറണമെന്നും കെസിഇഎഫ് ജില്ലാ സമ്മേളന കൗൺസിൽ ആവശ്യപ്പെട്ടു. കെസിഇഎഫ് ജില്ലാ കൗൺസിൽ സമ്മേളനം പെരുമ്പാവൂർ സഫ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കൗൺസിൽ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ഇ.ഡി. സാബു, ബിനു കാവുങ്കൽ, ബിനു കുര്യാക്കോസ്, വനിതാ ഫോറം സംസ്ഥാന കൺവീനർ ശ്രീജ എസ്. നാഥ്, കെ.സി. ജോർജ്, ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ഭാരവാഹികളെ തെരഞ്ഞെടുത്തു.
ജിജോ വർഗീസ്- പ്രസിഡന്റ്, പ്രിൻസൺ തോമസ്-സെക്രട്ടറി, കെ.എ. സിയാദ്-ട്രഷർ, ബേസിൽ കുര്യാക്കോസ്, സുനിൽ വർഗീസ്-വൈസ് പ്രസിഡന്റുമാർ, എം.സി. രഞ്ജിത്ത്, ഫസീല-ജോയിന്റ് സെക്രട്ടറിമാർ എന്നിവരെ തെരഞ്ഞെടുത്തു.