"വഴിയോര വരക്കാഴ്ചകൾ’ ഒരുക്കി ഗ്രാമയാനം
1542622
Monday, April 14, 2025 3:35 AM IST
നെടുമ്പാശേരി: ദേശം ചൈതന്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗ്രാമയാനത്തിന്റെ രണ്ടാംദിവസം 30ൽ അധികം വരുന്ന കലാകാരന്മാർചേർന്നൊരുക്കിയ "വഴിയോര വരക്കാഴ്ചകൾ" ശ്രദ്ധേയമായി.
ദേശം ഗ്രാമത്തിന്റെ വഴിയോരങ്ങളിൽ വർണവിസ്മയം തീർത്ത്, ദേശം കുന്നുംപുറത്തിന് ഇരുവശവുമുള്ള മതിലുകൾ "ബിനാലെ’ കലാകാരന്മാരും, വിവിധ ചിത്രകാരന്മാരും കുട്ടികളും ചേർന്നാണ് വിവിധ ചിത്രങ്ങൾകൊണ്ട് വർണാഭമാക്കിയത്.
ചിത്രകാരൻ ദിനേശൻ കപ്രശേരി വരക്കാഴ്ചയുടെ ഉദ്ഘാടനം നിർവഹിച്ചു.