പീഡാസഹനയാത്ര നടത്തി
1542620
Monday, April 14, 2025 3:35 AM IST
കൊച്ചി: കെസിവൈഎം വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പീഡാസഹനയാത്ര നടത്തി. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വിശുദ്ധ കുരിശ് ആശീര്‍വദിച്ച് കെസിവൈഎം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക്കിന് കൈമാറി.
സെന്റ് ഫ്രാന്‍സീസ് അസീസി കത്തീഡ്രല്‍ ദേവാലയത്തില്‍ നിന്നാരംഭിച്ച് നഗരം ചുറ്റി കത്തീഡ്രലില്‍ തന്നെ പീഡാസഹന യാത്ര സമാപിച്ചു. കെസിവൈഎം വരാപ്പുഴ അതിരൂപത ഡയറക്ടര്‍ ഫാ. റാഫേല്‍ ഷിനോജ് ആറാഞ്ചേരി, യുവജന കമ്മീഷന് ഡയറക്ടര്‍ ഫാ.ജിജു ക്ലീറ്റസ് തിയ്യാടി, സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ വികാരി ഫാ.പീറ്റര്‍ കൊച്ചുവീട്ടില്‍,
കെസിവൈഎം ലാറ്റിന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അക്ഷയ് അലക്സ്, കെസിവൈഎം വരാപ്പുഴ അതിരൂപത ജനറല്‍ സെക്രട്ടറി കെ.ജെ. റോസ് മേരി, ട്രഷറര്‍ പി.ജെ. ജോയ്സണ്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ ദില്‍മ മാത്യു, വിനോജ് വര്‍ഗീസ്, അരുണ്‍ വിജയ്, ഫെര്‍ഡിന്‍ ഫ്രാന്‍സിസ്, അരുണ്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്കി.