വിഷു വിപണന മേള ആരംഭിച്ചു
1542639
Monday, April 14, 2025 3:56 AM IST
തിരുമാറാടി: കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ വിഷു വിപണന മേള ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യമോൾ പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. തിരുമാറാടി കുടുംബശ്രീ ചെയർപേഴ്സൺ തങ്കമ്മ ശശി അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ അംഗങ്ങളുടെ ഉത്പന്നങ്ങൾ, നാടൻ പച്ചക്കറികൾ എന്നിങ്ങനെ വൈവിധ്യങ്ങളാർന്ന വിഭവങ്ങൾ മേളയിലുണ്ട്. ശനിയാഴ്ച ആരംഭിച്ച വിപണി ഇന്ന് സമാപിക്കും.