വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളർത്തി; ആസാം സ്വദേശി അറസ്റ്റിൽ
1542609
Monday, April 14, 2025 3:23 AM IST
പെരുമ്പാവൂർ: വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളർത്തിയ ആസാം ബല്ലോപാൽ സ്വദേശി അബ്ബാസി (24)നെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂരിലെ സൂപ്പർ മാർക്കറ്റിന് സമീപമാണ് ഇയാൾ താമസിച്ചിരുന്നത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയതും തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തതും.
ഇൻസ്പെക്ടർ ടി.എം. സൂഫി, എസ്ഐമാരായ റിൻസ് എം. തോമസ്, പി.എം. റാസിഖ്, എഎസ്ഐ ബാലാമണി, സിപിഒമാരായ സിബിൻ, സന്ധ്യ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.